Tuesday, May 19, 2015

അഭിസാരിക

                             




ഇതെന്റെ നാമമാണ്,ഇരുട്ടിലഴിയുന്ന എന്റെ ചേലകൾ, 
എനിക്ക് തന്ന നാമം..!

അകത്തളത്തില് അവരെന്നെ സ്നേഹിച്ചു,
പുറത്തേക് ഓടിയപ്പോൾ  കല്ലെറിഞ്ഞു..!

എല്ലാ കണ്ണുകളും നീണ്ടത് എന്റെ വിളറിയ 
കണ്ണുകളിലേക്ക് അല്ലായിരുന്നു..,

ചോര പൊടിഞ്ഞ എന്റെ മേനിയിലേക്കായിരുന്നു..
അതിലവര് കണ്ടതോ..നാല് നാളത്തെ പട്ടിണിയോ,

പത്തു പേരുടെ നഖ ക്ഷതങ്ങളോ അല്ല,
വെളുത്ത തൊലിയിലെ തുടിക്കുന്ന പെണ്ണിന്റെ അഴക്‌..!

എന്റെ നെഞ്ഞിടിപ്പിൽ അവർ  കണ്ടത് പ്രാണന്റെ  തുടിപ്പല്ല,
ഉയര്ന്നുതാഴുന്ന മാറിടങ്ങളുടെ അഴകളവ് മാത്രം..!

എന്റെ കെഞ്ചിയുള്ള കരച്ചിൽ, 
അവർ അവരുടെ കൈവെള്ളയിൽ അമര്ത്തി..

പിറ്റേന്ന് പുലരിയിൽ  ഒരഴുക്കുചാലിൽ ഞാൻ ഒഴുകി..
ആരുമെന്നെ തൊട്ടില്ല...കാരണം ഞാനൊരു അഭിസാരികയത്രേ....!!

1 comment:

  1. തുടിക്കുന്ന പെണ്ണിന്റെ അഴക്‌..!
    എന്നത് തുടിക്കുന്ന പെണ്ണഴക്..!!
    എന്നു ചുരുക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി ഭംഗിയും ശക്തിയും തോന്നുമായിരുന്നു.
    നല്ല കഥയാണ്. ഏറെയിഷ്ടപ്പെട്ടു..

    ReplyDelete