Sunday, November 29, 2015

ആവര്‍ത്തനം

                               

                                                          

                                                    


എല്ലാം ആവർത്തനങ്ങൾ ആണ്...
പുലരിയും നിലാവും ...
സ്വപ്നങ്ങളും ചിന്തയും ...

എന്നിലെ ഞാനും നിന്നിലെ നീയും, 
ഇന്നെന്ന ചലിക്കുന്ന യന്ത്രത്തിന്റെ 
ചക്രങ്ങളായി മാറ്റി വയ്ക്കപ്പെട്ടുവെന്നു മാത്രം...
എന്നിരുന്നാലും...
നാമിന്നലെയുടെ ബാക്കിപത്രങ്ങൾ തന്നെയല്ലേ...

ഏറ്റവും  ഒടുവിൽ..,
ഓരോരോ വഴികളിലായി ചെന്നെത്തുമ്പോൾ 
അവിടെ കണ്ടുമുട്ടുന്ന 
ബിംബങ്ങളിലുണ്ടാകും...
മാറ്റത്തിന്റെ പല പുതിയ മുഖങ്ങൾ...
അവിടെ വച്ച് എല്ലാം വഴി പിരിയുന്നു...