Tuesday, February 16, 2016

അമ്മയ്ക്ക്...

നിന്റെ ഉദരത്തിൽ വച്ചെന്റെ മരണക്കുറി 
എന്റെയുടലോട് ചേർത്ത് വച്ചു നീ..
നിന്റെ വെളിച്ചത്തിൽ എന്റെ കണ്ണുകൾ 
ഇരുട്ടിൽ ആണ്ടു പോയി..

കൂരിരുട്ടിലും ഞാൻ കണ്ടു 
നീർ വറ്റിയ നിന്നെ..!
നീയെന്നെ കണ്ടില്ലെങ്കിലും..!
ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചു..

കൈകാലിട്ടടിച്ച്..,ഉയർന്നു പൊങ്ങി..
നീ കേട്ട ഭാവം നടിച്ചില്ല..!
ഒഴുക്കിൽപ്പെട്ട് ഒലിച്ചു പോകവേ 
ചുവന്ന കുപ്പായം നീയെനിക്കു തന്നു..!


38 comments:

 1. കൊള്ളാം അനൂ.

  കഴിഞ്ഞ വർഷം ബ്ലോഗിൽ വന്ന ആളാണല്ലോ.മറ്റ്‌ ബ്ലോഗുകളിലും പോകൂ.എങ്കിൽ കുട്ടിയുടെ ബ്ലോഗിലും വായനക്കാർ വരും.

  ശുഭാശംസകൾ!!

  ReplyDelete
  Replies
  1. വളരെ സന്തോഷം..!മറ്റുള്ള ബ്ലോഗുകളിൽ പോകാറില്ല എന്ന് മാത്രം പറയരുത്..ഒട്ടു മിക്ക ബ്ലോഗുകളിലും ഞാൻ കയറി ഇറങ്ങിയിട്ടുണ്ട്..:)..പക്ഷെ ഞാൻ വന്നെന്ന കാര്യം ആരെയും അറിയിക്കാൻ എനിക്ക് സാധിച്ചില്ലെന്നു മാത്രം..!

   Delete
  2. കൈവിരലിൽ എണ്ണാവുന്ന എന്റെ സൃഷ്ടികൾ എല്ലാംതന്നെ വായിക്കുമെന്ന് കരുതുന്നു..

   Delete
  3. കവിത പൊതുവേ ആസ്വദിക്കാനുള്ള ശേഷി കുറവാണ്. എന്നാലും എഴുത്തിനെ ഇഷ്ടപ്പെടുന്നു. മറ്റു ബ്ലോഗിലും ഗ്രൂപ്പ് കൂട്ടായ്മകളിലും പോയി അഭിപ്രായവും സാന്നിധ്യവും അറിയിക്കുന്നതിനൊപ്പം സ്വന്തം സൃഷ്ടി അവിടെ പരിചയപ്പെടുത്തുക. (പിന്നെ വളര്‍ത്താനും തളര്ത്താനും ഒരു സംഘം എല്ലായിടത്തും ഉണ്ട്. കാര്യമാക്കേണ്ട).

   Delete
 2. കവിത കൊള്ളാം. അഭിപ്രായം പറയാൻ‌ ഞാൻ ആളല്ല.‌സമയം പോലെ ബാക്കിയുള്ളവ വായിക്കാം. വായിക്കാൻ‌ ആളില്ലെന്ന് പരാതി വേണ്ട. കൂടുതൽ എഴുതുക.. കൂടുതൽ വായിക്കുക

  ReplyDelete
 3. എഴുത്ത് തുടരട്ടെ...ആശംസകള്‍, അനുവിനും ലിങ്ക് ഷെയര്‍ ചെയ്ത അനു തോമസിനും.

  ReplyDelete
 4. വളരെ നന്ദി ..വായനയ്ക്കും അഭിപ്രായങ്ങൾക്കും

  ReplyDelete
 5. കവിത കൊള്ളാല്ലൊ.
  ആശംസകൾ ....

  ReplyDelete
 6. കവിത കൊള്ളാല്ലൊ.
  ആശംസകൾ ....

  ReplyDelete
 7. ഇവിടെ 'അമ്മയ്ക്ക്' എന്ന്‍ പേരിടാമോ എന്നൊരു സംശയം ഉണ്ട്.

  ജനിപ്പിച്ചത് കൊണ്ട് മാത്രം അമ്മയാവില്ല എന്ന്‍ പറയുന്നത് പോലെ... എന്തൊക്കെയോ കാരണം കൊണ്ട് ജനിക്കുന്നതിനു മുന്‍പേ കൊന്നു കളയുന്നവരെയും അമ്മയെന്ന് വിശേഷിപ്പിച്ചു ആ പേരിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തണോ?.

  ReplyDelete
  Replies
  1. "കുട്ടി അമ്മയോട് പറയുന്നത് പോലെയാണ് ഇതെഴുതിയത്..കത്തുകൾ എഴുതുമ്പോൾ നമ്മൾ വിശേഷിപ്പിക്കുന്നത് പോലെയേ ഉദ്ദേശിച്ചുള്ളൂ..കുട്ടി ഏതോ ലോകത്ത് ഇരുന്ന് ജനിക്കുന്നതിനു മുന്പ് തന്നെ കൊന്നുകളഞ്ഞ അമ്മയോട് സംസാരിക്കുന്നു..."
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി !

   Delete
 8. നല്ല കവിത.
  ഉയരങ്ങൾ താണ്ടട്ടെ എന്നാശംസിക്കുന്നു......

  ReplyDelete
 9. ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചു -
  ഈ വരികളോട് എതിര്‍പ്പുണ്ട്..

  അമ്മയെന്ന പേരു ചൊല്ലി വിളിച്ചു-- എന്നതാണു ശരിയെന്നു തോന്നുന്നു..

  Keep writing....

  ReplyDelete
  Replies
  1. കുഞ്ഞിന് തനിക്ക് ജന്മം നൽകിയവൾ അമ്മയാണ്...പേര് ചൊല്ലി വിളിച്ചു എന്നാൽ 'അമ്മ' എന്ന് വിളിച്ചു എന്നാണ് ഉദ്ദേശിച്ചത്..:)..അഭിപ്രായത്തിനു നന്ദി..!

   Delete
 10. നന്നായി.
  കവിതകള്‍ ഇനിയും വരട്ടെ.

  ReplyDelete
 11. ഇനിയുമെഴുതാന്‍ ആശംസകള്‍ :)

  https://www.facebook.com/groups/malayalamblogwriters/ ഇവിടെക്കൊരു joining റിക്വസ്റ്റ് പോരട്ടെ

  (വചെന്റെ - വച്ചെന്‍റെ )

  ReplyDelete
 12. എഴുത്ത് തുടരട്ടെ

  ReplyDelete
 13. ഉയരങ്ങളിലേക്കു പറക്കട്ടെ

  ReplyDelete
 14. അർത്ഥവത്ത് ....കൊള്ളാം

  ReplyDelete
 15. നല്ലത്... അനു. ഇനിയും എഴുതുക.

  ആശംസകള്‍

  ReplyDelete
 16. കവിത കൊള്ളാം.. ആശംസോള്‍..

  ReplyDelete
 17. ഞാനും വായിച്ചു.
  ആശംകൾ..


  എഴുതി കൊണ്ടേ ഇരുന്നോ..

  ReplyDelete
 18. നല്ല നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ. ഫേസ്ബുക്ക് വഴിയുള്ള പരിചയപ്പെടുത്തല്‍ നന്നായി. സുഗന്ധം പരത്തുന്ന ഒരു രക്തചന്ദനം ഇവിടെ ഉണ്ടെന്നു മനസിലായല്ലോ.
  എല്ലാവിധ ആശംസകളും.

  ReplyDelete
 19. കാര്യം എന്താണെന്ന് ഇനിയും മനസ്സിലായില്ല. ഉദരത്തിൽ വച്ചേ നശിപ്പിച്ചു എന്ന് "മരണക്കുറി' കൊണ്ട് തോന്നി. കവിത എഴുതുമ്പോൾ ആദ്യം ആശയം മനസ്സിൽ രൂപപ്പെടുത്തണം. അത് കഴിഞ്ഞു എഴുതണം. പല തവണ വായിക്കുമ്പോൾ മനസ്സിലെ ആശയമാണോ എഴുത്തിലൂടെ വരുന്നത് എന്ന് മനസ്സിലാകും. അതിനനുസരിച്ച് രൂപപ്പെടുത്തണം. മോളൂ.

  ReplyDelete
 20. കുറെ കാലങ്ങൾക്കു ശേഷമാണ് ഒരു ബ്ലോഗിലേക്കു വരുന്നത്.
  കവിത നന്നായിട്ടുണ്ട്,എങ്കിലും ഒരപൂർണ്ണത ഫീൽ ചെയ്യുന്നുണ്ട്.
  ഇനിയും എഴുതുക, എല്ലാഭാവുകങ്ങളും നേരുന്നു.
  സസ്നേഹം http://pularipoov.blogspot.ae/2014/09/blog-post.html#comment-form

  ReplyDelete
 21. കവിത ഉഗ്രൻ എന്നൊക്കെ കമന്റിട്ട് കുട്ടിയെ വഷളാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, ഇനിയും മെച്ചപ്പെടാൻ ഉണ്ട്. പിന്നെ ബ്ലോഗ് സന്ദർശനം ആൾക്കാർ കുറച്ചിരിക്കുന്നു ഇപ്പോൾ.ബ്ലോഗിന്റെ വസന്തകാലം അർമാദിച്ചവരാണ് ഞങ്ങൾ. പലരും എഫ്.ബി.യിലേക്ക് മാറി പോയപ്പോഴും ഞങ്ങൾ കുറെച്ച്പേർ ഇപ്പോഴും ഇവിടുണ്ട്. എഴുതുക ഇനിയും എഴുതുക. sheriffkottarakara.blogspot.in

  ReplyDelete
 22. മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ നിന്നും അനു തോമസിന്റെ പോസ്റ്റ് വഴിയാണ്‍ ഇവിടെ എത്തിയത്.
  ആ കുറിപ്പ് അവഗണിക്കാനാവാത്ത പോലെ തോന്നി.

  "എല്ലാവിധ ആശംസകളും നേരുന്നു.എഴുതി എഴുതി തെളിയട്ടെ!"
  ഇതാണ്‍ ആദ്യം പറയാനുള്ളത്.
  കവിത "അബോര്‍ഷന്‍" ആണു വിഷയമെന്ന് കരുതുന്നു.
  മനസ്സ് പൊള്ളും വിധം എഴുതാനാവുന്ന പ്രമേയം.
  വായന കഴിഞ്ഞാല്‍ വായനക്കാരന്റെ മനസ്സിലേക്ക് ഒരു നോവ് ബാക്കി വെക്കാന്‍
  എഴുത്തിനാവണം. വിഷയം അതാവശ്യപ്പെടുന്നുണ്ട്.
  പിന്നെ വരികള്‍ മാറി മറിച്ചിട്ട പോലെ വായനയില്‍ ഒഴുക്കിനു ഒരു തടസ്സമുണ്ട്.
  ഇതേ വിഷയം തന്നെ ഒന്നു കൂടി മനനം ചെയ്ത് എഴുതി നോക്കൂ....ഭാവുകങ്ങള്‍ !!!
  ഇനി മോളു ആരും വിമര്‍ശിച്ചില്ലാന്ന് പറയരുത്! :) )
  സത്യം പറഞ്ഞാല്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു ബ്ലോഗ്ഗ് പോസ്റ്റിനു കമന്റിടുന്നു.
  പ്രൊഫൈല്‍ ഐഡി തപ്പിപ്പിടിച്ചിട്ട് വേണം. അതിനാല്‍ പേര്‍ കുറിക്കുന്നു.
  നൗഷാദ് അകമ്പാടം.
  entevara.blogspot.com

  ReplyDelete
  Replies
  1. Sathyathil login cheyth veruthe kurichitta onnaanu...poraymakal ereyund...vaayichathinum abhiprayathinum thanks..:)

   Delete
 23. ആശംസകള്‍......എഴുത്ത് തുടരുക....

  ReplyDelete
 24. നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ.ആശംസകള്‍

  ReplyDelete
 25. Aarum vaayikkanilla enna complaint njan pinvalichu..:)..:D

  ReplyDelete
 26. ഹ ഹാ ഹാ.ഈ അഭിപ്രായം എന്നും നിലനിർത്താൻ കഴിയണമെങ്കിൽ മറ്റ്‌ ബ്ലോഗുകളിലും പോകൂ.
  എങ്ങനെ കൃത്യമായി കുന്നുവിന്റെ ബ്ലോഗിൽ പോയി കമന്റ്‌ ചെയ്തെന്ന് പറഞ്ഞ്‌ ഞാനും ഭാര്യയും കുറേയേറെ ചിരിച്ചു....
  ഇങ്ങനെ ഒരു കുട്ടി ബ്ലോഗർ ഉണ്ടെന്ന് മറ്റുള്ളവരും മനസ്സിലാക്കാൻ കുട്ടി വേഗം ഈ കമന്റ്‌ ചെയ്തവരുടെ ബ്ലോഗിൽ പോയി അഭിപ്രായം പറയാൻ ശ്രമിയ്ക്കൂ.,

  (പിന്നെ ചില ബ്ലോഗർമ്മാർ ചിലരുടെ ബ്ലോഗിലേ പോകൂ.അത്‌ തന്നെയാണു ബ്ലോഗ്‌ എഴുതാൻ പലരുടേയും താത്പര്യം കളഞ്ഞത്‌)

  ReplyDelete
 27. നന്നായിട്ടുണ്ട്

  ReplyDelete
 28. നന്നായിട്ടുണ്ട്

  ReplyDelete