Monday, February 15, 2016

അവൾ



                                                          എരിഞ്ഞു  പുകഞ്ഞു കരിയുന്ന ചിമ്മിനിവിളക്കിന്റെ മുഖമാണ് അവൾക്ക്...... അവളെരിഞ്ഞു കിട്ടുന്ന കരിയാണ് മറ്റുള്ളവർക്ക് അന്നം..

സ്വയം നീതി പുലർത്തിയിട്ടില്ല നാളിതു വരെ..മനസ്സിനോടോ..ശരീത്തോടോ ..

അവളുടെ ഐഡന്റിറ്റി എന്നത് ഓരോ മാസവും മൂന്ന് പ്രോഗ്രസ്സ് കാർഡുകളിൽ അപ്ഡേറ്റ് ചെയ്യപ്പെടാൻ മാത്രമുള്ളതായിരുന്നു......!

കിടപ്പറയിൽ വിലയിടിഞ്ഞിട്ട്‌  നാളേറെ ആയിരുന്നു..!ചോദിയ്ക്കാൻ മിനക്കെട്ടിട്ടില്ല..എങ്കിലും എപ്പോഴൊക്കെയോ അവൾ എന്തൊക്കെയോ ആഗ്രഹിച്ചിരുന്നു..

"നിനക്കെന്താ  ഇവിടെ ഒരു കുറവ്..?!!"

"എന്റെ തിരക്കുകൾ നിനക്കറിയാല്ലോ.."

അവളുടെ നോട്ടത്തിന്റെ മുന തന്റെ നേർക്ക്‌ നീളുന്നതിനു മുൻപേ അയാൾ മുൻ‌കൂർ ജാമ്യം എടുക്കാറുള്ളത് ഇങ്ങനെ..!

പരാതി ഉണ്ടായിരുന്നില്ല..ഒന്നിലും..!

എല്ലാറ്റിനും ഇടയിൽ ജീവൻ പേറിയ തോണി കരക്കടുക്കവേ, താലിച്ചരട് പൊട്ടിച്ചെടുത്ത് ക്രൂരമായി അട്ടഹസിച്ച വിധിയോടും അവൾ തനിയെ  പൊരുതി നിന്നു.

സ്വന്തം ഉടുതുണി നാറി അഴുകുമ്പോഴും,പശിയടക്കാത്ത ഒട്ടിയ വയറിൽ അവ അയഞ്ഞപ്പോഴും.. അവൾ വേവലാതിപ്പെട്ടില്ല..കാരണം..മൂന്നു പാത്രത്തിലായി പങ്കു വയ്ക്കാനുള്ള ചോറ് ഇരിപ്പുണ്ട്..!

ഏറ്റവുമൊടുവിൽ പ്രാണൻ പറന്നകന്നു കടല് കടക്കവേ കണ്ണ് നിറഞ്ഞ് ചിരിച്ചു..

"മക്കളെല്ലാം നല്ല നിലയിലായില്ലേ...ഇനീപ്പോ വേറെ ന്താ വേണ്ടേ..!സമാധാനിക്കാലോ.."

ലോകം പറഞ്ഞത് കേട്ട്പതിയെ നെടുവീർപ്പിട്ടു ..!

ഏറ്റവുമൊടുവിൽ കണക്കുകളൊന്നും ബാക്കി വയ്ക്കാതെ മുറ്റത്തെ മാവിൻചോട്ടിൽ കുഴഞ്ഞു വീണപ്പോൾ അവൾ മണ്ണിനു വിഴുപ്പുഭാണ്ഡം ആയി...

ഏറുന്ന സമയത്തെ കണക്കിലെടുത്ത് ലാപ്ടോപിലെ സ്ക്രീനിലൂടെ ഓൺലൈൻ ആയി അവളുടെ  അന്തിമ സംസ്ക്കാരം നടന്നു..!






































10 comments:

  1. പാവം അവൾ!!

    അവളെ വരച്ചതാരാണു?

    ReplyDelete
    Replies
    1. അയ്യോ..അത് ഗൂഗിൾ ലോകത്ത് നിന്നും തപ്പിയെടുത്ത ഒന്നാണ്...:)

      Delete
  2. കുറെ അവളുമാരുടെ പ്രതിനിധി.,..

    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം-പോസ്റ്റി കഴിഞ്ഞാലും എഡിറ്റാന്‍ വേണ്ടി ഒന്നൂടി വായിക്കണം :)

    ReplyDelete
    Replies
    1. വായിച്ചതിനും തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനും നന്ദി..ഇനി ആവർത്തിക്കാതെ ശ്രദ്ധിയ്ക്കാം..:)

      Delete
  3. അവൾ പലപ്പോഴും അങ്ങനെ ആണല്ലോ.. പിന്നെ ആർഷേച്ചി പറഞ്ഞപോലെ അക്ഷരത്തെറ്റുകൾ തിരുത്തുക.. എന്റെയും ഒരു അവൾ ഉണ്ട് കേട്ടോ.. ഈ ലിങ്കിൽ പോയാൽ മതി

    ReplyDelete
  4. വായിച്ചൂട്ടോ... കൊള്ളാം അനു.

    ReplyDelete
  5. വായിച്ചു കൊള്ളാo ...

    ReplyDelete
  6. വായിച്ചു കൊള്ളാo ...

    ReplyDelete