Tuesday, March 8, 2016

കല്യാണ പത്രിക

അവനയച്ച കല്യാണ പത്രികയിലേക്ക് അവൾ ഒന്ന് പാളിനോക്കി...കുറച്ചു നേരം നിശ്ചലയായിരുന്നു..പിന്നീടെപ്പോഴോ വിറയാർന്ന കൈവിരലുകൾ ആ പത്രികയിൽ ഉടക്കി..അത് തുറക്കവേ അവളുടെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ അടർന്നു വീണു..സജിൻ വെഡ്സ് അമയ..! 

പക്ഷേ അവളുടെ കണ്ണിൽ തെളിഞ്ഞത് മറ്റു ചില ചിത്രങ്ങളായിരുന്നു.......

"അമ്മ സമ്മതിക്കില്ല..നിനക്കറിയാലോ...ഒരു ക്രിസ്ത്യൻ പെണ്കുട്ടിയെ മാത്രേ  എനിക്കെന്റെ വധുവാക്കാൻ കഴിയൂ....ഇതിപ്പോ നീ.."

"ഇതൊക്കെ മുന്പും.........."  പൂർത്തിയാക്കാൻ അവൾക്ക് സാധിച്ചില്ല..

അവർ  തമ്മിലുള്ള നിശബ്ദതയുടെ അകലം ഏറിയപ്പോൾ അവർ  നടന്നകന്നു...

പിന്നീടെപ്പോഴോ കേട്ടറിഞ്ഞു...നഗരത്തിലെ ഏതോ കോടീശ്വരന്റെ മകളുമായുള്ള പ്രണയം..!വിരസമായ ഏതോ സംഭാഷണത്തിനിടയിൽ അവൻ തന്നെ  പറഞ്ഞതാണ്......അപ്പോഴും ഹിന്ദുവായ ആ പെണ്കുട്ടിയും അവളും തമ്മിൽ അവൻ കണ്ട വ്യത്യാസം അവൾക്ക് മനസിലായില്ല......!

എന്നാലിപ്പോൾ ഈ കല്യാണ പത്രിക കാണുമ്പോൾ അവളിൽ ആ സംശയം തീർത്തും ഇല്ലായിരുന്നു..

ഏതാനും ദിവസം മുൻപു വന്ന വിവാഹാലോചന അവർ  വേണ്ടെന്നു വച്ചതും സ്ത്രീധനത്തിന്റെ പേരിൽ ആണെന്ന് അവൾ ഓർത്തു ....!