Friday, March 10, 2017

പ്രണയം..

രാത്രിയുടെ നിശ്ശബ്ദതയിൽ
ഉയർന്നുതാണ,
കിതപ്പുകൾക്കൊടുവിൽ..
എന്റെ മാറിൽ ഇറ്റു വീണ
വിയർപ്പുകണങ്ങൾക്കു മീതെ,
പിന്നെയും അവന്റെ
നിശ്വാസങ്ങൾ പെയ്തിറങ്ങി..
ഒരു തോരാമഴയെന്ന പോലെ!

4 comments:

  1. This comment has been removed by the author.

    ReplyDelete


  2. തൊലിയിലൂടെ
    പരന്നു പടരുന്നതത്ത്രയും
    കണ്ണീരൊഴുകി പരന്ന കൺമഷിയാണ്...

    വിയർപ്പായ്
    ഒഴുകിയകലുന്നതത്ത്രയും
    നിയ്യുപേക്ഷിച്ച ചുംബനങ്ങളാണ്...

    എൻെറ വരികളായ്,
    കവിതയായ്
    പിറക്കുന്നതത്ത്രയും
    നീ കുടഞ്ഞിട്ട മഷിച്ചീളുകളാണ്...

    പിടയുന്ന
    ഓർമകൾക്കപ്പുറത്തേക്ക്
    ചിറകടിക്കുന്നതെല്ലാം നോവുകളാണ്,,,
    എരിഞ്ഞണയാത്ത
    നോവുകനലുകളാണ്...

    ReplyDelete