Saturday, March 11, 2017

ഞാനാര്...

എന്നുമെന്റേതെന്ന് തോന്നിയവൻ,
ചേലയുരിഞ്ഞു ചൂടുപറ്റി
എന്നിലേക്കിറങ്ങിയപ്പോൾ..
വിപ്ലവത്തിന്റെ മുള പൊട്ടിയ
വിത്തുകൾ പാകി,
ഭ്രാന്തമായവനിൽ
പടർന്നുകയറിയ ഞാൻ..
കഥയില്ലാത്തവൾ!
ഒടുവിൽ,
ആണത്തത്തിനൊരു അടിവരയിട്ട്,
ബീജങ്ങളെന്നിൽ നിക്ഷേപിച്ച്‌
ഇരുട്ടിലവൻ ഓടിയൊളിച്ചപ്പോൾ..
വീർത്തവയറിൽ ജീവനൊളിപ്പിച്ച
ഞാൻ വ്യഭിചാരിണി!
വയറുകീറി പുറത്തു ചാടിയ
മേൽവിലാസമില്ലാത്തവനെ
ഒറ്റയ്ക്കു പോറ്റി വളർത്തിയപ്പോഴോ,
ഞാൻ വിപ്ലവകാരി!

No comments:

Post a Comment